Sunday, November 9, 2014

സ്പ്രിംഗ് ഒനിയന്‍- തക്കാളി കറി





സ്പ്രിംഗ് ഒണിയന്‍ -ഒരു ചെറിയ കെട്ടു
തക്കാളി-രണ്ടു (ചെറുതായി അരിഞ്ഞത്)
ചിരവിയ തേങ്ങ-അര കപ്പ്‌
ജീരകം -ഒരു ടീസ്പൂണ്‍
സാംബാര്‍ പൊടി-മൂന്നു-നാല് ടീസ്പൂണ്‍
കടുക്-അര ടീസ്പൂണ്‍
കായം-ഒരു നുള്ള്
മഞ്ഞള്‍പൊടി-കാല്‍ ടീസ്പൂണ്‍
കറിവേപ്പില-ഒരു തണ്ട്
പുളിപിഴിഞ്ഞത് -ഒരു ടേബിള്‍സ്പൂണ്‍
ശര്‍ക്കര -രണ്ടു ടീസ്പൂണ്‍ പൊടിച്ചത്
എണ്ണ -ഒരു ടേബിള്‍സ്പൂണ്‍
ഉപ്പ് ആവശ്യത്തിനു

ചെയേണ്ട വിധം :-

സ്പ്രിംഗ് ഒണിയന്‍ ചെറുതായി അറിഞ്ഞു വക്കുക.തേങ്ങയും ജീരകവും,സാംബാര്‍ പൊടിയും കൂടി അരക്കുക .ഒരു പാനില്‍ എണ്ണ ചൂടാക്കി കടുകിട്ട് പൊട്ടിക്കുക .അതിലേക്ക് കായം ചേര്‍ക്കുക.കറിവേപ്പിലയും ചേര്‍ത്ത് വഴറ്റുക.അതിലേക്ക് സ്പ്രിംഗ് ഒണിയനും തക്കാളിയും ചേര്‍ത്തിളക്കുക.സ്പ്രിംഗ് ഒണിയന്‍ സോഫ്റ്റ്‌ ആവുന്ന വരെ വഴറ്റുക.അതിലേക്ക് അരച്ച പേസ്റ്റും,മഞ്ഞള്‍പൊടിയും ,പുളി പിഴിഞ്ഞതും,ശര്‍ക്കരയും ചേര്‍ക്കുക.ഒരു കപ്പ്‌ വെള്ളവും ഉപ്പും ചേര്‍ക്കുക.അഞ്ചു മിനിറ്റ് കഴിഞ്ഞു ഓഫ്‌ ചെയാം...ചപ്പാത്തി ചോറ് ഇതിനൊപ്പം ഒക്കെ കഴിക്കാന്‍ പറ്റുന്ന നല്ല ഒരു കറിആണിത്...

വെള്ളരിക്ക പച്ചടി




വെള്ളരിക്ക (ഇടത്തരം )- ചെറിയ കഷണങ്ങള്‍ ആക്കിയത്

പച്ചമുളക് – അഞ്ച്

തൈര് – രണ്ട് കപ്പ്‌

ഉപ്പ് – ആവശ്യത്തിന്

അരപ്പിന്

തേങ്ങ- അര മുറി

ജീരകം – ഒരു നുള്ള്

കടുക് – ഒരു നുള്ള് (അരയാന്‍ പാടില്ല ,ചതച്ച്‌ എടുക്കുക )

ചുമന്നുള്ളി – നാല് അല്ലി

(ആദ്യം തേങ്ങ, ജീരകം, ചുമന്നുള്ളി, ഇവ വെണ്ണ പോലെ അരച്ചെടുത്തത്തിനുശേഷം കടുക്‌ ചതച്ചത് ചേര്‍ക്കുക )

താളിക്കാന്‍

വറ്റല്‍ മുളക് – രണ്ട്

ചുമന്നുള്ളി (വട്ടത്തില്‍ അരിഞ്ഞത്)- രണ്ട് അല്ലി

കടുക് – ഒരു ടി സ്പൂണ്‍

കറിവേപ്പില – ഒരു തണ്ട്

വെളിച്ചെണ്ണ – രണ്ട് ടി സ്പൂണ്‍

പാകം ചെയ്യുന്ന വിധം

വെള്ളരിക്ക ,പച്ചമുളക് ചേര്‍ത്ത് വേവിക്കുക.മുക്കാല്‍ വേവാകുമ്പോള്‍ അരപ്പ് ചേര്‍ക്കുക .തിളക്കുമ്പോള്‍ തീ അണച്ച ശേഷം ,തണുക്കാന്‍ അനുവദിക്കുക. അതിനുശേഷം തൈര് ചേര്‍ത്ത് ഇളക്കുക.തൈര് ചേര്‍ത്ത കറിയിലേക്ക് വെളിച്ചെണ്ണയില്‍ വറുത്തെടുത്ത കടുകും വറ്റല്‍മുളകും ഉള്ളിയും കറിവേപ്പിലയും ഒഴിക്കുക .പച്ചടി തയ്യാര്‍ .
Li

വെണ്ടയ്ക്ക വിന്ധാലൂ




വെണ്ടയ്ക്ക -കാല്‍ കിലോ
കടുക് -ഒരു ടീസ്പൂണ്‍
ഇഞ്ചി-ഒരു ചെറിയ കഷ്ണം
വെളുത്തുള്ളി -അഞ്ചു അല്ലി
സവാള-ഒന്ന്‍
തക്കാളി-ഒന്ന്‍പച്ചമുളക്-ഒന്ന്‍
മുളകുപൊടി -ഒന്നര ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
ഉപ്പ്-ആവശ്യത്തിനു
വിനെഗര്‍ -രണ്ടു ടീസ്പൂണ്‍

ചെയേണ്ട വിധം :-

ആദ്യം ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും കടുകും കൂടി അരച്ചെടുക്കുക .തക്കാളിയും അരച്ച് വക്കുക.ചൂടായ പാനില്‍ എണ്ണയൊഴിച് ചൂടാകുമ്പോള്‍ സവാളയും കുറച്ചു വെളുത്തുള്ളി അറിഞ്ഞതും ചേര്‍ത് വഴറ്റി അതിലേക്ക് അരച്ച പേസ്റ്റ് ചേര്‍ക്കുക .അതിലേക്ക് തക്കാളി അരച്ച് വച്ചതും ചേര്‍ത് വഴറ്റുക ഇതിലേക്ക് മുളകുപൊടിയും,മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്തിളക്കുക.അതിലേക്ക് കറിവേപ്പില ചേര്‍ത് ഇളക്കുക.അതിലേക്ക് വെണ്ടയ്ക്ക ചേര്‍ത് ഒരല്പം വെള്ളം ഒഴിച് വേവിക്കുക.വെന്ധു ചാറു കുറുകി വെണ്ടക്കയില്‍ പൊതിഞ്ഞു വരുമ്പോള്‍ വാങ്ങുക..രുചിയേറിയ വെണ്ടയ്ക്ക വിന്ധാലൂ റെഡി .

വാട്ടു കപ്പ കുഴച്ചതും (ഉണക്ക കപ്പ) ഉണക്ക മീനും വാഴക്കയും കറിയും





തുണ്ടൻ മീൻ (ഏതെങ്കിലും - ഇത് ശ്രാവ്) - 10-15 തുണ്ട്
ഏത്തക്ക - 1 (മീഡിയം) ചെണ്ട മുറിച്ചു നാലായി കീറിയത്
പച്ച മുളക് - 6 (എരിവു വേണ്ടതനുസരിച്ചു)
സവാള - 1 ചെറിയതിന്റെ പകുതി അരിഞ്ഞെടുത്ത്
കറി വേപ്പില - പകുതി തണ്ട് (4-5 ഇല)
കുടം പുളി - രണ്ടു ചുള
ഇത്രയും സാധനങ്ങൾ ഒരു കറി ചട്ടിയിൽ അല്പം വെള്ളവുമായി അടുപ്പത് വെക്കുക (മീൻ 4 മണിക്കൂർ എങ്കിലും വെള്ളത്തിൽ ഇട്ടു വെച്ചിരുന്നു ഉപ്പു കളഞ്ഞു എടുക്കണം- അരി കഴുകിയ കാടിയിൽ ഒരു തുണ്ട് ന്യൂസ്‌ പേപ്പർ ഇട്ടു അതിൽ മീൻ ഇട്ടു വെച്ച് നോക്കൂ )
ഇത് വെകുംബോഴേക്കും നമ്മുക്ക് അരപ്പ് അരച്ചെടുക്കാം
കൊച്ചുള്ളി - 4
മല്ലിപൊടി - 1 ടേബിൾ സ്പൂണ്‍
മുളക് പൊടി - 1 ടി സ്പൂണ്‍
മഞ്ഞൾ പൊടി - 1/4 ടി സ്പൂണ്‍
തേങ്ങ തിരുമ്മിയത്‌ - 1/2 മുറി
ഇത് നന്നായി അരച്ചെടുക്കുക.
ഇപ്പോൾ മീനും കായും വെന്തു പാകമായി കാണും. ഇതിലേക്ക് അരപ്പ് ചേര്ക്കുക. പുളിയും ഉപ്പുമൊക്കെ പാകമാണോ എന്ന് നോക്കി അരപ്പ് തിള വന്നാൽ (വെട്ടി തിളച്ചു തേങ്ങ പിരിഞ്ഞു പോകരുത്) കടുക് താളിക്കം.
താളിക്കാൻ
വെളിച്ചെണ്ണ - 2 സ്പൂണ്‍
ഉലുവ - 1/2 ടി സ്പൂണ്‍
കടുക് - 1/2 ടി സ്പൂണ്‍
കൊച്ചുള്ളി - 2 അരിഞ്ഞത്
വറ്റൽ മുളക് - 2 ഓരോന്നും രണ്ടായി മുറിക്കുക
കറിവേപ്പില - 1 തണ്ട്.
എണ്ണ ചൂടായാൽ യഥാക്രമം ഓരോന്നും ഇട്ടു മൂപ്പിച്ചു കറി താളിചെടുക്കുക.
Enjoy!!

വറത്തരച്ച സാമ്പാര്‍





• സാമ്പാർ കഷ്ണങ്ങൾ :- അരക്കിലോ. ഞാൻ സവാള, ഉരുളക്കിഴങ്ങ്, മുരിങ്ങക്കായ, മൂന്നുനാലു വെണ്ടയ്ക്ക, രണ്ട് തക്കാളി ഇത്രയുമാണ് എടുത്തത്. നിങ്ങൾ ഇഷ്ടമുള്ള പച്ചക്കറികൾ എടുത്തോളൂ.
• തുവരപ്പരിപ്പ് :- 200 ഗ്രാം.

• പുളി :- ചെറുനാരങ്ങാ വലുപ്പത്തിൽ.

• ആവശ്യത്തിന് മഞ്ഞൾപ്പൊടി, ഉപ്പ്.

• കായം പൊടി: 1 ടീസ്പൂൺ.

• വറുത്തിടാനുള്ള വെളിച്ചെണ്ണ, കടുക്, മുളക്, കറിവേപ്പില.

വറുത്തരയ്ക്കാൻ:
• മല്ലി :- 5 ടീസ്പൂൺ

• മുളക് :- 8-10 എണ്ണം . എരിവിനനുസരിച്ച് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുക. കൂടുതലാവാതെ ശ്രദ്ധിക്കണം.


• ഉലുവ :- കാൽ ടീസ്പൂൺ.

• കടലപ്പരിപ്പ് :- 2 ടീസ്പൂൺ.

• തേങ്ങ:- 2 ടീസ്പൂൺ.

• കറിവേപ്പില:- ഒരു തണ്ട്.


ഉണ്ടാക്കുന്ന വിധം :

പരിപ്പ് കുക്കറിൽ വേവിച്ച് നന്നായി ഉടച്ചു വയ്ക്കുക.

വറുത്തരയ്ക്കാനുള്ള ചേരുവകൾ എല്ലാം കൂടി ഒരു ചീനച്ചട്ടിയിട്ട് വറുക്കുക. എണ്ണയൊന്നും ഒഴിയ്ക്കേണ്ട. തീ കുറച്ചുവയ്ക്കുന്നതാണ് നല്ലത്. തുടർച്ചയായി ഇളക്കാൻ ശ്രദ്ധിക്കണം. മൂത്ത മണം വരുമ്പോൾ ഉടനെ വാങ്ങി മറ്റൊരു പാത്രത്തിലേക്കിടുക. ചീനച്ചട്ടിയുടെ ചൂടിൽത്തന്നെ ഇരുന്നാൽ മൂപ്പധികമാവുകയോ കരിയുകയോ ചെയ്യും. ഒരുപാട് മൂത്ത് കറുത്തുപോയാൽ സാമ്പാർ ഇരുണ്ടനിറമാവും, സ്വാദും കുറയും. ശരിയായ പാകത്തിൽ വറുത്തെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
വറുത്ത ചേരുവകൾ ആറിയശേഷം ഒരു സ്പൂൺ കായവും ചേർത്ത് വെണ്ണപോലെ അരച്ചെടുക്കുക.
നുറുക്കിയ പച്ചക്കറികൾ കുറച്ച് വെള്ളവും പുളി പിഴിഞ്ഞതും മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് വേവിയ്ക്കുക. പെട്ടെന്ന് വേവുന്ന തക്കാളി, വെണ്ടയ്ക്ക മുതലായവ അവസാനമേ ഇടാവൂ. വെന്തശേഷം പരിപ്പ് ചേർത്ത് ഒന്നു തിളപ്പിക്കുക. പിന്നെ അരപ്പും പാകത്തിന് വെള്ളവും ചേർത്ത് നന്നായി തിളപ്പിക്കുക. ഈ ഘട്ടത്തിൽ അഞ്ചാറു കറിവേപ്പില ഇടുന്നത് നല്ലതാണ്. വാങ്ങിവച്ച് വെളിച്ചെണ്ണയിൽ കടുകും മുളകും കറിവേപ്പിലയും വറുത്തിടുക. മീതെ കുറച്ചു മല്ലിയില(ഇഷ്ടമാണെങ്കിൽ) അരിഞ്ഞതും ഇടാം.

വന്‍പയര്‍ മെഴുക്കുപുരട്ടി





വന്പ്യര്‍ -1 cup
സവാള – 1 വലുത് ചെറുതായി നുറുക്കിയത് / ചുവന്നുള്ളി –10ചതച്ചത്
വെളുത്തുള്ളി – 4 -5 അല്ലി ചതച്ചത്
മഞ്ഞള്പൊടി – 1/2 tsp
കാശ്മീരി മുളകുപൊടി – 1 tbsp /ഉണക്കമുളക് ചതച്ചത്- 1 tbsp
കുരുമുളക്പൊടി- ½ tsp
താളിക്കാന്‍
വെളിച്ചെണ്ണ
കടുക്
കറിവേപ്പില
ഉണക്കമുളക്

വന്പകയര്‍ കഴുകി ഉടഞ്ഞു പോകാതെ വേവിച്ചു വെയ്ക്കുക.
ചട്ടി അടുപ്പില്‍ വെച്ച് എണ്ണ ഒഴിച്ച് താളിക്കാന്‍ ഉള്ള ചേരുവകള്‍ താളിച്ച് അതിലേക്കു അരിഞ്ഞ ഉള്ളിയും വെളുത്തുള്ളിയും ഇട്ടു മൂപ്പികുക നിറം മാറി തുടങ്ങുമ്പോ പൊടികള്‍ ഇട്ടു ഉപ്പും ചേര്ത്ത് ചെറിയ തീയില്‍ മൂപ്പിക്കുക ശേഷം വേവിച്ച പയര്‍ അല്പം വെള്ളത്തോട് കൂടി ഇട്ടു ആവിശ്യനുസരം തോര്ത്തി എടുത്താല്‍ എത്ര പ്ലേറ്റ് കഞ്ഞി അകത്തു പോകും എന്ന് പറയാന്‍ പറ്റൂല്ല

മുരിങ്ങക്ക ചെമ്മീൻ ഇട്ടു വെച്ചത്





1. ഇടത്തരം നീളമുള്ള അധികം മൂക്കാത്ത മുരിങ്ങക്ക - 4-5 എണ്ണം (ഈ വിദ്വാനെ മുരിങ്ങാക്കോൽ എന്നും വിളിക്കൂട്ടോ)
2. ചെമ്മീൻ ( ചെറുത്‌ അല്ലെങ്കിൽ ഇടത്തരം) - ഉപ്പും മഞ്ഞളും ചേർത്ത് വേവിച്ചത് - 2 സ്പൂണ്‍
3. ഉള്ളി, വെളുത്തുള്ളി, പച്ചമുളക് അരിഞ്ഞത് , കറിവേപ്പില
4. മുളകുപൊടി - 1 tbsp, മഞ്ഞൾപൊടി - 1/4 tsp
5. ഉപ്പു, എണ്ണ - പാകത്തിന്

പാചകം ചെയ്യുന്ന രീതി-

1. മുരിങ്ങക്ക തൊലി കളഞ്ഞു ഇടത്തരം കഷ്ണങ്ങളാക്കി മുറിക്കുക. എല്ലാ കഷ്ണങ്ങളും ഒരു പോലെ ആകാൻ പ്രത്യേകം ശ്രദ്ധിച്ചോളണം .. ഇല്ലേൽ അവരെന്തു വിചാരിക്കും
2. ചട്ടിയിൽ എണ്ണ ചൂടാക്കി കറിവേപ്പില, ഉള്ളി വെളുത്തുള്ളി പച്ചമുളക് അരിഞ്ഞത് വഴറ്റുക
3. ഇതിലേക്ക് മുളകുപൊടിയും മഞ്ഞൾപൊടിയും ചേർത്തു മൂപ്പിച്ചിട്ട് ചെമ്മീൻ ചേർത്തിളക്കുക.
4. അരിഞ്ഞുവെച്ചിരിക്കുന്ന മുരിങ്ങകഷ്ണങ്ങൾ ചേർത്ത് ആവശ്യത്തിനു ഉപ്പും വെള്ളവും ചേർത്ത് വേവിക്കുക.

അടുപ്പിൽ നിന്നും വാങ്ങുന്നതിന് മുൻപ് കുറച്ചു വെളിച്ചെണ്ണ തൂവി കറിവേപ്പിലയും ഇടുക.
ചാറു കഷ്ണങ്ങളിൽ പെരണ്ടിരിക്കുന്നത് ആണ് പാകം.
~~ വേറൊരു രീതിയിലും വെയ്ക്കാറുണ്ട്‌::
മുരിങ്ങക്ക ഉപ്പും മഞ്ഞളും കുറച്ചു വെള്ളവും ചേർത്ത് വേവിച്ചെടുക്കും. എന്നിട്ട് ഉള്ളി, വെളുത്തുള്ളി, മുളകുപൊടി ഇവ മൂപ്പിച്ചു ചെമ്മീനും മുരിങ്ങക്കായും ചേർത്ത് ഇളക്കി താളിച്ചെടുക്കും.
** ചേന, പച്ചക്കായ, പീച്ചിങ്ങ, അച്ചിങ്ങ ഇവയെല്ലാം ഇങ്ങനെ ചെമ്മീൻ ഇട്ടു വെയ്ക്കാറുണ്ട്‌ കൊച്ചി ഭാഗത്ത്‌.

മുരിങ്ങ ഇല - ചക്കകുരു കറി




ചക്കകുരു - വട്ടത്തിൽ മുറിച്ചത്
മുരിങ്ങ ഇല

The quantity does not matter as long as the muringa ela is more in proportion when compared to chakkakuru.

ചെറിയ ഉള്ളി - 2 - 3 ചെറുതായി ചതച്ചത്

തേങ്ങ അരയ്ക്കാൻ
തേങ്ങ - 1 കപ്പ്‌
ജീരകം - 1/2 tsp
മഞ്ഞൾ പൊടി - 1/4 tsp
മുളക് പൊടി - 1 1/2 tsp

For seasoning
Mustard seeds
Shallots - 2 thinly sliced
coconut oil

ചക്കകുരു അല്പം ഉപ്പു, മുറക് പൊടി & മഞ്ഞൾ പൊടി ചേർത്ത് വേവിക്കുക്ക. ഇതിലേക്ക് ചതച്ച ചെറിയ ഉള്ളി + തേങ്ങ അരച്ചത്‌ ചേർത്ത് ആവശ്യത്തിനു വെള്ളവും ഒഴിച്ച്, തിള വന്നതിനു ശേഷം മുരിങ്ങ ഇല ഇടണം. In a few minutes it will get cooked.

Heat oil in another pan, splutter mustard seeds and saute shallots until brown. Pour the seasoning over the curry and serve with rice .

(കറിയിൽ പീര കാണുന്നത്, എന്റെ മോൻ തോരന് ഒതുക്കിയ തേങ്ങ കറിയിൽ വാരി ഇട്ടതാണ് !!)

മുട്ട തീയല്‍




1.പുഴുങ്ങിയ മുട്ട -3-4 എണ്ണം
2.ചുവന്നുള്ളി - 15അല്ലി
3 ഉരുളകിഴങ്ങ് -1 എണ്ണം
4 തക്കാളി -2 എണ്ണം
5.പച്ചമുളക്‌ - 2 എണ്ണം
6.തേങ്ങ തിരുമ്മിയത്‌ - ഒരു മുറി
7.മല്ലിപ്പൊടി – 2 tspn
8.മുളക്‌പൊടി - 2 tspn
9.ഉലുവപൊടി- ഒരു നുള്ള്
10.കുരുമുളക്പൊടി- അര tspn
11.മഞ്ഞൾപൊടി - കാൽ ടീസ്‌പൂൺ
12.വെളിച്ചണ്ണ, കറിവേപ്പില, ഉപ്പ്‌ പാകത്തിന്‌.

തയ്യാറാക്കുന്ന വിധം :

ഒരു പാനില്‍ ഒരു tbspn വെളിച്ചെണ്ണ ഒഴിച്ചു തേങ്ങാ വറുക്കണം.ഒപ്പം തന്നെ 2-3 അല്ലി ചുവന്നുള്ളി കൂടി അരിഞ്ഞു ചേര്‍ക്കണം .വാങ്ങാറാകുമ്പോള്‍ പൊടി കളെല്ലാം ഇതിലേക്ക് ചേര്ത്തു ചെറുതീയില്‍ ചൂടാക്കി എടുക്കുക.ഇനി ഈ കൂട്ട് നന്നായി അരച്ചെടുക്കുക.

..ചുവന്നുള്ളിയും രണ്ടോ മൂന്നോ ആയി നീളത്തില്‍ കട്ട്‌ ചെയ്തു വയ്ക്കുക. ഒരു പാനില്‍ അല്പം എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുക് പൊട്ടിച്ചതിനു ശേഷം ചുവന്നുള്ളി വഴറ്റുക.ഒന്ന് വഴന്നു വരുമ്പോള്‍ ഉരുളകിഴങ്ങും തക്കാളിയും പച്ചമുളകും വഴറ്റുക.ഒപ്പം തന്നെ കറിവേപ്പിലയും ആവശ്യത്തിനു ഉപ്പും ചേര്‍ക്കുക.നന്നായി വഴന്നു കഴിഞ്ഞത്തിനു ശേഷം അരച്ച തേങ്ങാകൂട്ട് ചേര്ക്കുക. അടച്ചു വെച്ച് കുറുകുന്നത് വരെ വേവിക്കുക.ശേഷം മുട്ട പുഴുങ്ങിയത് അരിഞ്ഞു ചേര്‍ത്തിളക്കി 2 മിനുട്ട് ചെറുതീയില്‍ അടച്ചു വയ്ക്കുക.ശേഷം അടുപ്പില്‍ നിന്നും വാങ്ങാം.

മീന്‍ അച്ചാര്‍




1. വലിയ തരം മീന്‍ ഒരു കിലോ ചെറുതായി കഷണിച്ചത് ഒരു കിലോ 

കുരുമുളക് പൊടി

മുളകുപൊടി

മഞ്ഞള്‍ പൊടി

വെളിച്ചെണ്ണ

ഉപ്പ്

2. ഇഞ്ചി ചെറുതായി കൊത്തി അരിഞ്ഞത് – കാല്‍ കപ്പു

വെളുത്തുള്ളി തൊലി കളഞ്ഞത് – അരകപ്പ്

പച്ചമുളക് നെടുകെ കീറിയത് – 5 – 6 എണ്ണം

വെളിച്ചെണ്ണ – 100 ഗ്രാം

3. വിനാഗിരി – ആവശ്യത്തിന്

4. മുളക് പൊടി – ആവശ്യത്തിന്

5. ഉപ്പ് – പാകത്തിന്

6. കറിവേപ്പില

പാചകം ചെയ്യുന്ന വിധം

ആദ്യം മീന്‍ നന്നായി വെട്ടി കഴുകി മുക്കാല്‍ – ഒരു ഇഞ്ചു വലിപ്പത്തില്‍ മുറിച്ചെടുക്കണം. നന്നായി വെള്ളം വാര്‍ത്തു അതില്‍ കൂട്ട് ഒന്നില്‍ കാണുന്ന പൊടികള്‍ ചേര്‍ത്തു ഇളക്കി ചെറു തീയില്‍ വെളിച്ചെണ്ണയില്‍ വരുത്തു കോരണം. മീന്‍, ഒട്ടും കരിഞ്ഞു പോകാതെ ശ്രദ്ധിക്കണം.

അതിനു ശേഷം ഒരു ചട്ടിയില്‍ കൂട്ട് രണ്ടിലെ പോലെ 100 ഗ്രാമ വെളിച്ചെണ്ണ ഒഴിച്ച് ചൂടായാല്‍ കൂട്ട് രണ്ടിലെ ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി എന്നിവചെര്‍ത്തു ചെറു തീയില്‍ നന്നായി മൂപ്പിക്കണം

മൂത്താല്‍ ഉടന്‍ അതിലേക്കു മൂന്നു മുതല്‍ ആറുവരെ ഉള്ള സാധനങ്ങള്‍ ചേര്‍ത്തു വരുത്തു കോരി വെച്ച മീനും ചേര്‍ത്തു ചെറുതീയില്‍ വേവിക്കണം. വെന്താല്‍ വാങ്ങി വെച്ച് ആരാണ അനുവദിക്കണം. ആറിയാല്‍ അതിലേക്കു അല്‍പ്പം വിനാഗര്‍ കൂടി ചേര്‍ത്തു വെള്ളം അംശം ഒട്ടുമില്ലാതെ തുടച്ചു വൃത്തിയാക്കിയ കുപ്പിയിലോ ഭരനിയിലോ അടച്ചു വെച്ച് രണ്ടോ മൂന്നോ ദിവസ്സത്തിനു ശേഷം ഉപയോഗിച്ച് തുടങ്ങാം. രണ്ടാമത് വിനാഗര്‍ ചേര്‍ക്കുമ്പോള്‍ ശ്രദ്ധിക്കണം ചൂര പോലെ അമ്ലത കൂടിയ മീനുകളില്‍ അല്‍പ്പം കുറച്ചു ചേര്‍ത്താല്‍ മതി. കൂട്ട് രണ്ടിന് പകരം രേടിമെയിദ്‌ അച്ചാര്‍ പൌഡറും ചേര്‍ക്കാം.

മാമ്പഴ കാളന്‍






നല്ല പഴുത്ത മാമ്പഴം -മൂന്ന് (തൊലി ചെത്തി കഷ്ണങ്ങളാക്കുക -തീരെ ചെറുതാക്കണ്ട -ഒന്നിനെ നാലോ അന്ജോ കഷ്ണമാക്കിയാല്‍ മതി.) .
തേങ്ങ-ഒരു മുറി (ചിരവിയത് )
തയിര്‍-ഒരു കപ്പ്‌ (മാങ്ങയുടെ പുളിക്കനുസരിച്ചു മാറ്റം വരുത്താം)
പച്ചമുളക്-ആറെണ്ണം
ജീരകം -അര ടീസ്പൂണ്‍
മഞ്ഞള്‍പൊടി-കാല്‍ ടീസ്പൂണ്‍
കടുക്-അര ടീസ്പൂണ്‍
ഉലുവ-ഒരു നുള്ള്
വറ്റല്‍ മുളക്-രണ്ട്
കറിവേപ്പില-ഒരു തണ്ട്
ശര്‍ക്കര-ഒരു കഷ്ണം
ഉപ്പ്,വെള്ളം ആവശ്യത്തിന
വെളിച്ചെണ്ണ-രണ്ടു ടീസ്പൂണ്‍

ചെയേണ്ട വിധം :--

മാങ്ങാ കുറച്ചു വെള്ളവും ഉപ്പും മഞ്ഞള്‍പൊടിയും ചേര്‍ത്ത് വേവിക്കാന്‍ വക്കുക.ഈ സമയത്ത് വെറുതെ ഇരിക്കണോന്നില്ല ..തേങ്ങയും പച്ചമുളകും ജീരകവും,വെള്ളത്തിന്‌ പകരം തയിരും ചേര്‍ത്ത് നല്ല മയ്യ് പോലെ അരച്ചെടുക്കുക.അപ്പഴേക്കും മാങ്ങാ വെന്ധു കാണും..മാങ്ങക്ക് വലിയ വെവോന്നും ഇല്ലാട്ടോ ..ഈ അരപ്പ് അതിലേക്കു ചേര്‍ത്ത് ചെറിയ തീയില്‍ വക്കുക.ശര്‍ക്കരയും ചേര്‍ക്കുക.അധികം തിളക്കരുത്..കുറു തിള വരുമ്പോ ഓഫ്‌ ചെയുക.ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാവുമ്പോള്‍ കടുകിട്ട് പൊട്ടിക്കുക.അതിലേക്ക് ഉലുവയും വറ്റല്‍ മുളകും കറിവേപ്പിലയും ഇട്ടു മൂക്കുമ്പോള്‍ ഇത് കറിയിലെക്ക് ചേര്‍ക്കുക.

(ചെറിയ മാങ്ങാ ആണെങ്കില്‍ തോലോന്നും ചെത്തേണ്ട ..രണ്ടു മൂന്നു കഷ്ണങ്ങളാക്കി ഇട്ടാല്‍ മതി..ചില മാങ്ങയുടെ തൊലിക്ക് കയ്പ്പുണ്ടാകും..അത് നോക്കി വേണം ചെയാന്‍ ..)

മത്തി ഇടിച്ച മുളക് ഇട്ടു വച്ചത്




1 kg മത്തി
¼ kg ചെറിയ ഉള്ളി
അഞ്ചു അല്ലി വെളുത്തുള്ളി
കുറച്ചു ഇഞ്ചി
കറിവേപ്പില
ചുവന്ന ഉള്ളിയും ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചു എടുക്കുക
ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ചു അതില്‍ മേല്‍ പറഞ്ഞ കൂട്ട് ഇട്ടു വഴറ്റുക അതിലേക്കു ഇടിച്ച മുളകും ചേര്ത്ത് നല്ലോണം വഴറ്റി എടുക്കുക . കുറച്ചു പിഴി puli പാകത്തിന് പിഴിഞ്ഞ് ഒഴിക്കുക. അത് തിളച്ചു കഴിയുമ്പോള്‍
മത്തി ചേര്ക്കുലക അടച്ചു വെയ്ച്ച് വേവിക്കുക . ഇടയ്ക്കു ചട്ടി ഏടുത് ഒന്ന് കറക്കി ഇളക്കി കൊടുക്കുക .
പത്തു മിനിറ്റ് കഴിയുംപ്പോള്‍ കറി റെഡി

മട്ടന്‍ വരട്ടിയത്




ആട്ടിറച്ചി - 250 ഗ്രാം
വലിയ ഉള്ളി നീളത്തില്‍ കനം കുറച്ച് മുറിച്ചത്- 3
പച്ചമുളക് ചതച്ചത്- 4
ഇഞ്ചി- 4 സെ.മീ. കഷണം ഒന്ന്
വെളുത്തുള്ളി- 1 കൂട്
പെരുഞ്ചീരകം - 1 ടീസ്പൂണ്‍
മല്ലിപ്പൊടി- 2 ടേബിള്‍സ്പൂണ്‍
മുളകുപൊടി- 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി- 1/2 ടീസ്പൂണ്‍
ഗരം മസാലപ്പൊടി- 1 ടീസ്പൂണ്‍
തക്കാളി- 2
മല്ലിയില ചെറുതായി മുറിച്ചത്- 1/2 കെട്ട്
റിഫൈന്‍ഡ് ഓയില്‍- 4 ടേബിള്‍സ്പൂണ്‍
പഞ്ചസാര- 2 ടീസ്പൂണ്‍
ചെറുനാരങ്ങ- പകുതി
ഉപ്പ്- പാകത്തിന്

പാചകം ചെയ്യുന്ന വിധം ‌

ഇറച്ചി കഷണങ്ങളായി മുറിച്ച് കഴുകണം. മൂന്നു മുതല്‍ അഞ്ചു വരെയുള്ള ചേരുവകള്‍ വെവ്വേറെ ചതച്ചെടുക്കുക. പെരുഞ്ചീരകം നല്ല മയത്തിലരച്ച് മല്ലിപ്പൊടിയും ചേര്‍ത്ത് ഒന്നുകൂടെ അരച്ചെടുക്കുക. എണ്ണ ചൂടാകുമ്പോള്‍ ഉള്ളി ഇട്ട്‌ ഇളം ചുവപ്പ് നിറമാകുന്നതു വരെ ഇളക്കി അരച്ച മസാലകളും മുളകുപൊടിയും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് മൂത്തവാസന വരുന്നത് വരെ ഇളക്കണം.

ഇതില്‍ മുറിച്ച് വെച്ച ഇറച്ചി ഇട്ട്‌, എണ്ണ തെളിയുന്നത് വരെ തുടര്‍ച്ചയായി ഇളക്കി തക്കാളിയും ഉപ്പും രണ്ട് കപ്പ് വെള്ളവും ചേര്‍ത്ത് വേവിക്കുക. ഇറച്ചി ഒരു വിധം വെന്താല്‍ പഞ്ചസാര, മല്ലിയില, ചെറുനാരങ്ങാ നീര്, ഗരം മസാലപ്പൊടി എന്നിവ ചേര്‍ക്കുക. ഇറച്ചി വെന്ത് മസാല കുഴഞ്ഞ പരുവത്തിലായാല്‍ ഇറക്കി ഉപയോഗിക്കാം.

പൈനാപ്പിള്‍ പച്ചടി



ആവശ്യമുള്ള സാധനങ്ങള്‍:
നന്നായി പഴുത്ത പൈനാപ്പിള്‍ ഒന്ന്- കൊത്തിയരിഞ്ഞത് 
തേങ്ങ- ഒന്ന് 
ജീരകം-അര സ്പൂണ്‍
കടുക് ചതച്ചത്-50ഗ്രാം
തേങ്ങ ചിരകി വറുത്തത്- നാല് സ്പൂണ്‍
മുളകു പൊടി- രണ്ട് സ്പൂണ്‍
മഞ്ഞള്‍ പൊടി- അര സ്പൂണ്‍
ശര്ക്കപര-100ഗ്രാം
വറ്റല്‍ മുളക്-4എണ്ണം
കറിവേപ്പില-രണ്ട് തണ്ട്
പാകം ചെയ്യുന്ന വിധം
പൈനാപ്പിള്‍ മഞ്ഞള്പൊ4ടി, മുളകുപൊടി ,ഉപ്പ് എന്നിവ ചേര്ത്തു നന്നായി വേവിയ്ക്കക. ഇതിലേയ്ക്കു ശര്ക്കളര ചേര്ത്ത് വഴറ്റുക. തേങ്ങ ജീരകം ചേര്‍‍ത്ത് അരച്ച് ചേര്ക്കു ക. അരപ്പ് വെന്തു കഴിയുമ്പോള്‍ അതിലേയ്ക്കു കടുക് ചതച്ചത് ചേര്ക്കു ക. കടുക്, വറ്റല്‍ മുളക്, കറവേപ്പില എന്നിവ താളിക്കുക.

പുളിയിഞ്ചി






ഇഞ്ചി തൊലി കളഞ്ഞു വട്ടത്തില്‍ അരിഞ്ഞത് 1 കപ്പ്‌
പച്ചമുളക് 6, എണ്ണം 
മുളകുപൊടി 1 സ്പൂണ്‍
മഞ്ഞള്‍പൊടി കാല്‍ സ്പൂണ്‍
വാളന്‍പുളി ഒരു വലിയ ഉരുള
ശര്‍ക്കര ആവശ്യത്തിനു
കായപൊടി രണ്ടു നുള്ള്
ഉപ്പ്.

ഉണ്ടാക്കുന്ന വിധം
വട്ടത്തില്‍ അരിഞ്ഞ ഇഞ്ചി എണ്ണയില്‍ ചുവക്കെ വറുത്തു മാറ്റി വെയ്ക്കുക
ഒരു ചീനചട്ടിയില്‍ കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് കടുക് , ഉണക്കമുളക് കറിവേപ്പില എന്നിവ വറുത്തു അതിലേക്ക് വട്ടത്തില്‍ അരിഞ്ഞ പച്ചമുളകിട്ടു വഴറ്റുക , മുളക് വാടിയാല്‍ വറുത്തുവെച്ച ഇഞ്ചി മിക്സിയില്‍ ഒന്ന്‍ അടിച്ചു ചെറിയ കഷങ്ങള്‍ ആക്കിയത് അതിലേക്ക് ചേര്‍ത്ത് വഴറ്റുക നന്നായി മൊരിഞ്ഞാല്‍ അത്ലേക്ക് മഞ്ഞള്‍പൊടിയും മുളക്പൊടിയും ചേര്‍ക്കുക , പൊടി ഒന്ന് വഴറ്റിയ ശേഷം പുളി കുറച്ചധികം വെള്ളത്തില്‍ പിഴിഞ്ഞ് അരിചെഴിക്കുക, അതിലേക്ക് ഉപ്പും ,ശര്‍ക്കരയും, കായവും ചേര്‍ക്കുക . നന്നായി വറ്റികഴിഞ്ഞാല്‍ ഇറക്കി വെയ്ക്കാം .രണ്ടു ദിവസം ഇരുന്നാല്‍ സ്വാദു കൂടും. മധുരം ഇഷ്ടമുള്ളവര്‍ക്ക് ശര്‍ക്കര കൂടുതല്‍ ചേര്‍ക്കാം

പിടിയും വറുത്തരച്ച കോഴിക്കറിയും




അരിപൊടി-ഒരു കിലോ
തേങ്ങ ചിരകിയത്- ഒരു കപ്പു
ജീരകം- ഒരു സ്പൂണ്‍ ( ചെറിയ ജീരകം )
വെളുത്തുള്ളി- പത്തെണ്ണം
ഉപ്പു-പാകത്തിന്

പിടി തയ്യാറാക്കുന്ന വിധം

അരിപ്പൊടിയും തേങ്ങ ചിരകിയതും കൂടി നന്നായി തിരുമ്മി ഒരു ഒരു മണിക്കൂര്‍ നേരം വെക്കുക. ചീന ചട്ടി ചൂടാക്കി അതില്‍ ഈ തേങ്ങ ചിരകിയത് തിരുമ്മി വെച്ചിരിക്കുന്ന അരിപ്പൊടി ഇട്ടു പതുക്കെ നിറം മാറുന്നത് വരെ വറുക്കുക. അവലോസ് പൊടിയുടെ പകുതി വേവ്.

ജീരകവും വെളുത്തുള്ളിയും കൂടെ ഒരു മിക്സിയില്‍യില് അടിച്ചെടുക്കുക. ( അല്ലെങ്കില്‍ നന്നായി ചതച്ചെടുക്കുക. )ഈ അരച്ച ജീരകവും വെളുത്തുള്ളിയും അരിപ്പൊടിയില്‍ ഇളക്കി ചേര്‍ക്കണം . കുറച്ചു വെള്ളം ഉപ്പു ചേര്‍ത്തു തിളപ്പിച്ച ശേഷം ഈ വെള്ളം ഉപയോഗിച്ച് ഈ അരിപൊടി മിശ്രിതം നന്നായി കുഴക്കണം. ഏതാണ്ട് ചപ്പാത്തിക്ക് കുഴക്കുന്നത് മാതിരി. അതിനു ശേഷം ചെറിയ ഉരുളകളാക്കുക. ഒരു ഉരുളി / വലിയ പാത്രം ചൂടാക്കി അതിലേക്കു ഈ ഉരുളകള്‍ നികക്കാന്‍ പാകത്തിന് അളവില്‍ വെള്ളം ഒഴിച്ച് ഒന്ന് തിളപ്പിച്ച ശേഷം,പാകത്തിന് ഉപ്പു ചേര്‍ത്ത് അതിലേക്കു ഉരുട്ടി വെച്ച ഉരുളകള്‍ കൂടി ഇട്ടു ചെറുതായി ഇളക്കുക. നന്നായി കുറുകി വരുമ്പോള്‍ വാങ്ങാം.

***************************

വറുത്തരച്ച ചിക്കന്‍ കറി

കോഴി - 1 കിലോ
സവോള – 3 എണ്ണം
ഇഞ്ചി – ഒരു കഷണം
വെളുത്തുള്ളി – 10 അല്ലി
പച്ചമുളക് - 3 എണ്ണം
ചെറിയ ഉള്ളി – 15 എണ്ണം
പട്ട – 1 കഷണം
ഗ്രാമ്പൂ – 4 എണ്ണം
ഏലക്ക – 3 എണ്ണം
വറ്റല്‍ മുളക് – എണ്ണം
പെരും ജീരകം – 1 ടീസ്പൂണ്‍
തേങ്ങ ചിരവിയത് – 1 തേങ്ങയുടെത്
തേങ്ങാക്കൊത്തു – അര മുറി തേങ്ങയുടെത്
മല്ലിപ്പൊടി – 2 ടേബിള്‍ സ്പൂണ്‍
മുളക് പൊടി - 2 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി – ½ ടീസ്പൂണ്‍
കുരുമുളക് പൊടി – 1 ടേബിള്‍ സ്പൂണ്‍
ചിക്കന്‍ മസാല - 1 ടേബിള്‍ സ്പൂണ്‍
കറിവേപ്പില
ഉപ്പു
വെളിച്ചെണ്ണ – ആവശ്യത്തിനു

ഉണ്ടാക്കുന്ന വിധം:-

കോഴി വൃത്തിയാക്കി കഴുകിയെടുത്ത് ചെറിയ കഷ്ണങ്ങള്‍ ആക്കുക.
¼ ടീസ്പൂണ്‍ മഞ്ഞള്‍ പൊടിയും, ½ ടേബിള്‍ സ്പൂണ്‍ മുളക് പൊടിയും , ½ ടേബിള്‍ സ്പൂണ്‍ കുരുമുളക് പൊടി , ½ ടേബിള്‍ സ്പൂണ്‍ ചിക്കന്‍ മസാല യും , ആവശ്യത്തിനു ഉപ്പും ചേര്‍ത്തു കോഴിക്കഷണങ്ങളില്‍ പുരട്ടി അര മണിക്കൂര്‍ വെക്കുക.
ഫ്രൈയിംഗ് പാനില്‍ കുറച്ചു വെളിച്ചെണ്ണ ചൂടാക്കി, പെരും ജീരകം, ഗ്രാമ്പൂ, പട്ട, ഏലക്ക, ചെറിയ ഉള്ളി, കറിവേപ്പില, വറ്റല്‍ മുളക് എന്നിവ ചേര്‍ത്തു ചൂടാക്കുക. ഇതിലേക്ക് തേങ്ങ ചിരവിയത് ചേര്‍ത്തു ബ്രൌണ്‍ നിറമാകുമ്പോള്‍ തീ കുറച്ചു വെച്ച് ബാക്കി മഞ്ഞള്‍പ്പൊടിയും, ½ ടേബിള്‍ സ്പൂണ്‍ മുളക് പൊടിയും , ഒരു ടേബിള്‍ സ്പൂണ്‍ മല്ലിപ്പൊടിയും ഇട്ടു ചൂടാക്കിയെടുക്കുക. ഇത് തണുത്തതിനു ശേഷം കുറച്ചു വെള്ളം ചേര്‍ത്തു നന്നായി അരച്ചെടുക്കുക.

ഫ്രൈയിംഗ് പാനില്‍ കുറച്ചു വെളിച്ചെണ്ണ ചൂടാക്കി തേങ്ങാക്കൊത്തു വറുത്തെടുക്കുക. ഇതിലേക്ക് സവോള, ഇഞ്ചി , വെളുത്തുള്ളി , പച്ചമുളക് , തക്കാളി എന്നിവ ചേര്‍ത്തു വഴറ്റുക. ഇതിലേക്ക് 1 ടേബിള്‍സ്പൂണ്‍ മുളക് പൊടിയും, 1 ടേബിള്‍സ്പൂണ്‍ മല്ലിപ്പൊടിയും , കുരുമുളക് പൊടിയും, ചിക്കന്‍ മസാലയും ചേര്‍ത്തു നന്നായി വഴറ്റിയെടുക്കുക. ഇതിലേക്ക് മാരിനേറ്റു ചെയ്തു വെച്ചിരിക്കുന്ന ചിക്കന്‍ കഷണങ്ങള്‍ ഇട്ടു ആവശ്യത്തിനു ഉപ്പും വെള്ളവും ചേര്‍ത്തു മുക്കാല്‍ വേവ് ആകുന്നതു വരെ വേവിക്കുക. ഇതിലേക്ക് അരച്ചുവെച്ചിരിക്കുന്ന അരപ്പ് ചേര്‍ത്തു നന്നായി വേവിച്ചെടുക്കുക.
ചുവന്നുള്ളിയും കറിവേപ്പിലയും കുറച്ചു വെളിച്ചെണ്ണയില്‍ താളിച്ച്‌ കറിയില്‍ ചേര്‍ക്കുക.

പാലാ സ്പെഷ്യല്‍ മോര് കാച്ചിയത്



കപ്ലങ്ങ/പപ്പായ
തൈര്
ജീരകം
തേങ്ങ - അര മുറി
ചുവന്നുള്ളി
മഞ്ഞള്‍
കറിവേപ്പില
പച്ചമുളക്
ഉലുവ
കടുക്
ഇഞ്ചി
വെളുത്തുള്ളി



തയ്യാറാക്കുന്ന വിധം
ആദ്യം ചെയ്യേണ്ടത് ചെറുതായി കഷ്ണങ്ങളാക്കിയ പപ്പായ വേവിച്ചെടുക്കുകയാണ്. ഒരു പാത്രത്തില്‍ പപ്പായ ആവശ്യമായ വെള്ളത്തില്‍ ഉപ്പും മഞ്ഞളും പച്ചമുളകും കറിവേപ്പിലയും ചേര്‍ത്ത് അഞ്ച് മിനിറ്റോളം അടച്ചുവെച്ച് വേവിച്ചെടുക്കുക .

മൂന്ന് ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണയില്‍ ഒരു ടീ സ്പൂണ്‍ ഉലുവ രണ്ട് ടീ സ്പൂണ്‍ കടുക് പൊട്ടിച്ചെടുക്കുക. ഇതില്‍ ആറ് അല്ലി വെളുത്തുള്ളി , വലിയ കഷ്ണം ഇഞ്ചി അരിഞ്ഞത്, ആറ് പച്ചമുളക് നീളത്തില്‍ മുറിച്ചത് , കറിവേപ്പില എന്നിവ ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കുക.

ചെറിയ ഉള്ളി , മഞ്ഞള്‍ , ജീരകം ,പച്ചമുളക് , തേങ്ങ ചിരകിയത് എന്നിവ ചേര്‍ത്ത് അരച്ചെടുത്തത് ഇതിലേക്ക് ഇട്ട ശേഷം നന്നായി ഇളക്കുക. തേങ്ങാമിശ്രിതം ചൂടായ ശേഷം കട്ടതൈര് മിക്സിയില്‍ അടിച്ചെടുത്തത് ചേര്‍ത്ത് നന്നായി ഇളക്കുക. തിള വരാന്‍ പാകത്തിലാകുമ്പോള്‍ ഇതിലേക്ക് നേരത്തെ വേവിച്ചുവെച്ച പപ്പായ കഷ്ണങ്ങള്‍ ചേര്‍ക്കുക. ഇത് താളിക്കുന്നതാണ് അവസാനത്തെ ഘട്ടം. എണ്ണ ചൂടായ ശേഷം ഇതിലേക്ക് ഒരു സ്പൂണ്‍ കടുക് വെളുത്തുള്ളിയും ചുവന്നുള്ളിയും ചെറുതായി അരിഞ്ഞത് ഇട്ട് ബ്രൌണ്‍ നിറമാകുന്നത് വരെ ഇളക്കുക. ഉള്ളി ബ്രൌണ്‍ കളറായ ശേഷം അതിലേക്ക് കറിവേപ്പില ചേര്‍ക്കുക. ഉള്ളി താളിക്കുന്നതോടെ ഊണിന് സ്വാദ് വര്‍ദ്ധിപ്പിക്കാന്‍ പാലാ സ്പെഷ്യല്‍ മോര് കറി റെഡി.

പപ്പായ പച്ചടി





പച്ച പപ്പായ-ഒന്ന് (ഇടത്തരം )
തേങ്ങ -ഒരു മുറി ചിരവിയത്
പച്ചമുളക്-അന്ജെണ്ണം
കടുക്-ഒരു ടീസ്പൂണ്‍
തയിര്‍/മോര് -ഒരു കപ്പ്‌ (അധികം പുളിയില്ലതത് )
ഉപ്പ്,വെള്ളം ആവശ്യത്തിനു

താളിക്കാന്‍ :-

കടുക്-അര ടീസ്പൂണ്‍
ഉലുവ-ഒരു നുള്ള്
കറിവേപ്പില-ഒരു തണ്ട്
വറ്റല്‍ മുളക്-രണ്ട്
വെളിച്ചെണ്ണ-രണ്ടു ടീസ്പൂണ്‍

ചെയേണ്ട വിധം :-

പപ്പായ തോലും കുരുവും കളഞ്ഞു വൃത്തിയാക്കി ചെറിയ കഷ്ണങ്ങളാക്കി കഴുകി വാരി അല്പം വെള്ളവും ചേര്‍ത്ത് വേവിക്കാന്‍ വക്കുക.ഈ സമയം കൊണ്ട് നമുക്ക് അരപ്പ് തയ്യാറാക്കാം..തേങ്ങ പച്ച മുളക്,കടുക്,തയിര്‍ എന്നിവ ചേര്‍ത്ത് നല്ലപോലെ അരച്ചെടുക്കുക.പപ്പയക്ക്‌ അധികം വേവില്ല..മുക്കാല്‍ വേവാകുമ്പോള്‍ ഈ അരപ്പും ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് കൊടുക്കാം..ഇനി അധികം തിളക്കരുത്..കുറു തിള വരുമ്പോള്‍ ഓഫ് ചെയാം..ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാവുമ്പോള്‍ കടുകിട്ട് പൊട്ടിക്കുക..അതിലേക്ക് ഉലുവയും വറ്റല്‍ മുളകും കറിവേപ്പിലയും ഇട്ടു വഴറ്റി ഈ താളിപ്പ് കറിയിലെക്ക് ചേര്‍ക്കുക..കഴിഞ്ഞു...പപ്പായ പച്ചടി തയ്യാര്‍....ഓണത്തിന് ഒരു ദിവസം ഇതും പരീക്ഷിക്കാലോ...ഇനി ഇതില്‍ അല്പം നിറമൊക്കെ വേണമെന്നുള്ളവര്‍ക്ക് അല്പം മഞ്ഞള്‍പൊടി ചേര്‍ക്കാവുന്നതാണ് ....


നാരങ്ങാ രസം





1. തുവരപരിപ്പ്‌ ഉപ്പിട്ട് നല്ലത് പോലെ വേവിച്ചുടച്ചത് - 2 -3 tbsp
2. തക്കാളി അരിഞ്ഞത് -1
3. നാരങ്ങാനീര് - ഒരു ചെറിയ നാരങ്ങയുടെ
4. ഇഞ്ചി വെളുത്തുള്ളി - അരിഞ്ഞത്, പച്ചമുളകു
5. രസപ്പൊടി 2 tsp, മഞ്ഞൾ പൊടി - 1/4 tsp, കുരുമുളകു പൊടി 1 tsp, കായപ്പൊടി - 1/4 tsp (asafoetida)
6. കടുക്, ജീരകം, മല്ലിയില, കറിവേപ്പില
7. ഉപ്പു എണ്ണ

വിധം :~
--------
a) രണ്ടു കപ്പു വെള്ളത്തിൽ മഞ്ഞൾ, രസം, കുരുമുളകു, കായം പൊടികൾ കലക്കി ഇഞ്ചി വെളുത്തുള്ളി തക്കാളി ഇവ ചെറുതായി അരിഞ്ഞതിട്ടു ഉപ്പു ചേർത്തു വേവിക്കുക.
b) പൊടികളുടെ പച്ചമണം മാറി കഴിയുമ്പോൾ പരിപ്പ് വേവിച്ചത് നന്നായി ഉടച്ചു ഇതിലേക്ക് ചേര്ക്കുക. പച്ചമുളക് കീറിയിടുക. വെള്ളം ആവശ്യമെങ്കിൽ ചേർക്കുക, രസം വളരെ നേർമയായിട്ടുള്ള കറിയാണല്ലോ.
c) ഇത് നന്നായി വെന്തു കലങ്ങുമ്പോൾ, ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി കടുക് , ജീരകം, ഒരു നുള്ള് കായപ്പൊടി, കറിവേപ്പില ചേർത്തു താളിക്കുക. (ഞാൻ കടുക് വറുത്തപ്പോൾ കുറച്ചു കപ്പലണ്ടി കൂടി ചേർത്തു).
d) അടുപ്പിൽ നിന്നും മാറ്റിയ ശേഷം നാരങ്ങാനീര് ചേർത്തിളക്കി മല്ലിയില വിതറി വിളമ്പുക.

രസമുള്ള ഒരു രസം തയ്യാർ!!!
കുറച്ചു ചൂട് ചോറിൽ രസമൊഴിച്ചു ഉണക്കമീനോ പപ്പടമോ കൂട്ടി കഴിക്ക്യാ.

[*ഈ രസത്തിന് പുളിക്കു പകരമാണ് നാരങ്ങനീര്, അടുപ്പിൽ നിന്നും ഇറക്കിയതിനു ശേഷം മാത്രമേ നാരങ്ങാ നീര് ചേർക്കുകയുള്ളൂ, ഇല്ലെങ്കിൽ ചവർപ്പ് ചുവ ഉണ്ടാകും
Lik

നാടൻ ചീര തോരൻ






ചീര തോരൻ വെയ്ക്കാൻ വേണ്ടത് എന്തൊക്കെയാണ് നോക്കാം:
ചീര -1 കെട്ട്, തേങ്ങാ പീര (നേർമയായി ചിരകിയതു) - 1/2 കപ്പു
ഒരു ചെറിയ ഉള്ളി, 2 വെളുത്തുള്ളി അല്ലികൾ, 2-3 പച്ചമുളക്, കറിവേപ്പില, കടുക്, ഉപ്പു, എണ്ണ

വെയ്ക്കുന്ന വിധം:~
1) ചീര നല്ലതുപോലെ കഴുകി വെള്ളം കുടഞ്ഞു കളഞ്ഞു ചെറുതായി അരിഞ്ഞെടുക്കുക.
2) ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ചു പച്ചമുളകു, കറിവേപ്പില, ഉള്ളി വെളുത്തുള്ളി അരിഞ്ഞത് ഇട്ടു വഴറ്റുക. (താളിക്കുന്ന കൂട്ടത്തിൽ കുറച്ചു തുവര പരിപ്പ് കൂടി ചേർക്കാറുണ്ട്).
3) ഇതിലേക്ക് കഴുകി അരിഞ്ഞു വെച്ചിരിക്കുന്ന ചീര ചേർത്തു പാകത്തിന് ഉപ്പു ചേർത്ത് വേവിച്ചെടുക്കുക. വെള്ളം ചേർക്കേണ്ട ആവശ്യം ഇല്ല. ചീര വെന്തുകഴിയുമ്പോൾ അളവിൽ കുറയുന്നത് കൊണ്ട് ഉപ്പു ആദ്യം കുറച്ചു ചേര്ക്കുക. മൂടി വെച്ച് വേവിച്ചാൽ പോഷകഗുണങ്ങൾ നഷ്ടപ്പെടാതിരിക്കും. പത്തു മിനിറ്റിനടുത്താണ് വേകാൻ എടുക്കാറു.
4) അടുപ്പിൽ വാങ്ങുന്നതിന് മുൻപ് തേങ്ങാ പീര ചേർത്ത് ഇളക്കി നല്ല തീയിൽ രണ്ടു മൂന്നു മിനിട്ട് വേവിക്കുക.

ചോറിന്റെ കൂടെ ചൂടോടെ വിളമ്പി കഴിക്കുക
Li

നാടന്‍ സാമ്പാര്‍ തിരുവിതാംകൂര്‍ രീതി



തുവരപരിപ്പ് – ഒരു കപ്പ്‌

മഞ്ഞള്‍പൊടി – ഒരു ടീസ്പൂണ്

സവാള കഷണമാക്കിയത് – മൂന്ന്‍

പച്ചമുളക് അറ്റം പിളര്‍ന്നത്‌ – നാല്

ഉരുളകിഴങ് കഷണമാക്കിയത് – രണ്ട്

മുരിങ്ങക്ക രണ്ടായ്‌ നീളത്തില്‍ പിളര്‍ന്നത് – മൂന്ന്എണ്ണം

വഴുതനങ്ങ കഷണമാക്കിയത് – ഒന്ന്‍

ചേന കഷണമാക്കിയത് – നൂറുഗ്രാം

തക്കാളി കഷണമാക്കിയത് – രണ്ട്

വെണ്ടയ്ക്കാ കഷണമാക്കിയത് - മൂന്നു

ആവശ്യമായ മസാലകള്‍
__________________

മല്ലിപൊടി – രണ്ട് ടേബിള്‍സ്പൂണ്‍

പിരിയന്‍മുളകുപൊടി – ഒരു ടേബിള്‍സ്പൂണ്‍

ജീരകം – ഒരു നുള്ള്

ഉലുവ – അര ടി സ്പൂണ്‍

കായം – അര മുതല്‍ ഒരുസ്പൂണ്‍ വരെ

വാളന്‍പുളി – ഒരു നെല്ലികാ വലുപ്പത്തില്‍

ഉപ്പ് – പാകത്തിന്

താളിക്കാന്‍ ആവശ്യമായത് (കടുക് വറക്കുവാന്‍)
___________________________________
കടുക്‌ – കാല്‍ ടീസ്പൂണ്‍

ചുമന്നുള്ളി വട്ടത്തില്‍ അരിഞ്ഞത് – അഞ്ച്

ഉണക്കമുളക് – രണ്ടു (കഷണമാക്കിയത്)

കറിവേപ്പില – രണ്ടു തണ്ട്

എണ്ണ – രണ്ടു ടേബിള്‍ സ്പൂണ്‍

പാകം ചെയ്യുന്ന വിധം
_______________

വാളന്‍പുളി വെള്ളം തയാറാക്കാന്‍
പുളി അല്പം വെള്ളത്തില്‍ ഇട്ടു വെയ്ക്കുക .
തുവരപരിപ്പ് ആവശ്യമായ മഞ്ഞള്‍പൊടിയും ഉപ്പും വെള്ളവും ചേര്‍ത്ത് പ്രഷര്‍കുക്കറില്‍ വേവിക്കുക.രണ്ടു വിസില്‍ മതിയാകും .ഇതിലേക്കു തക്കാളിയും വെണ്ടയ്ക്കയും ഒഴിച്ചുള്ള ബാക്കി പച്ചകറികള്‍ ചേര്‍ത്ത് പ്രഷര്‍കുക്കറില്‍ വേവിക്കുക.
എണ്ണ ഒരു പാനില്‍ ചൂടാക്കി , കടുക്‌ ,ചുമന്നുള്ളി,ഉണക്കമുളക് ,കറിവേപ്പില ഇട്ടു വറക്കുക.കടുക്‌ പൊട്ടി കഴിയുമ്പോള്‍ , മല്ലിപൊടി ,ഉലുവ,ജീരകം ,മുളകുപൊടി,കായം ഇവ ചേര്‍ത്ത് ചെറുതായി ചൂടാക്കുക (പൊടികളുടെ പച്ചമണം മാറുവാന്‍ വേണ്ടിയാണ് ).അതിലേക്ക് പുളിപിഴിഞ്ഞ വെള്ളവും ചേര്‍ത്ത് ഒന്ന് തിളപ്പിക്കുക.തിളച്ചു കഴിയുമ്പോള്‍ ഇത് പ്രഷര്‍കുക്കറില്‍ വേവിച്ചു വെച്ചിരിക്കുന്നതില്ലേക്ക് ഒഴിക്കുക. ഇതേ പാനില്‍ അല്‍പം എണ്ണ ഒഴിച്ച് തക്കാളിയും വെണ്ടക്കയും വഴറ്റി പ്രഷര്‍കുക്കറില്‍ ചേര്‍ക്കുക.വീണ്ടും പ്രഷര്‍കുക്കര്‍ സ്റ്റൊവില്‍ വെച്ച് അഞ്ച് മിനിറ്റ് തിളപ്പിക്കുക .
സാമ്പാര്‍ തയ്യാര്‍.വേണമെങ്കില്‍ അല്പം മല്ലിയില ചെറുതായി അരിഞ്ഞു ഇതിലേക്ക് ചേര്‍ക്കാം.
 
Lik