പച്ച പപ്പായ-ഒന്ന് (ഇടത്തരം )
തേങ്ങ -ഒരു മുറി ചിരവിയത്
പച്ചമുളക്-അന്ജെണ്ണം
കടുക്-ഒരു ടീസ്പൂണ്‍
തയിര്‍/മോര് -ഒരു കപ്പ് (അധികം പുളിയില്ലതത് )
ഉപ്പ്,വെള്ളം ആവശ്യത്തിനു
താളിക്കാന്‍ :-
കടുക്-അര ടീസ്പൂണ്‍
ഉലുവ-ഒരു നുള്ള്
കറിവേപ്പില-ഒരു തണ്ട്
വറ്റല്‍ മുളക്-രണ്ട്
വെളിച്ചെണ്ണ-രണ്ടു ടീസ്പൂണ്‍
ചെയേണ്ട വിധം :-
പപ്പായ തോലും കുരുവും കളഞ്ഞു വൃത്തിയാക്കി ചെറിയ കഷ്ണങ്ങളാക്കി കഴുകി വാരി അല്പം വെള്ളവും ചേര്‍ത്ത് വേവിക്കാന്‍ വക്കുക.ഈ സമയം കൊണ്ട് നമുക്ക് അരപ്പ് തയ്യാറാക്കാം..തേങ്ങ പച്ച മുളക്,കടുക്,തയിര്‍ എന്നിവ ചേര്‍ത്ത് നല്ലപോലെ അരച്ചെടുക്കുക.പപ്പയക്ക് അധികം വേവില്ല..മുക്കാല്‍ വേവാകുമ്പോള്‍ ഈ അരപ്പും ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് കൊടുക്കാം..ഇനി അധികം തിളക്കരുത്..കുറു തിള വരുമ്പോള്‍ ഓഫ് ചെയാം..ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാവുമ്പോള്‍ കടുകിട്ട് പൊട്ടിക്കുക..അതിലേക്ക് ഉലുവയും വറ്റല്‍ മുളകും കറിവേപ്പിലയും ഇട്ടു വഴറ്റി ഈ താളിപ്പ് കറിയിലെക്ക് ചേര്‍ക്കുക..കഴിഞ്ഞു...പപ്പ

No comments:
Post a Comment