മീന്‍ കഷണങ്ങള്‍ - 1 കിലോ
വെളുത്തുള്ളി – 10 അല്ലി
ഇഞ്ചി - 1 വലിയ കഷണം
കുടം പുളി - 3- 4
മഞ്ഞള്പ്പൊടി - അര ടീസ്പൂണ്‍
കാശ്മീരി മുളകു പൊടി - 3ടേബിള്‍ സ്പൂണ്‍
ഉലുവ – അര ടീസ്പൂണ്‍
കറിവേപ്പില - രണ്ട് കതിര്‍
വെളിച്ചെണ്ണ - ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
കടുക്
തയ്യാറാക്കുന്ന വിധം:
മീന്‍ കഷണങ്ങള്‍ വൃത്തിയായി കഴുകി മാറ്റി വെക്കുക.
വെളുത്തുള്ളി, ഇഞ്ചി എന്നിവ ചതച്ചു വെക്കുക.
കുടം പുളി അല്പം വെള്ളത്തില്‍ ഇട്ടു വെക്കുക .
ഒരു ചട്ടി അടുപ്പില് വെച്ച് ചൂടാകുമ്പോള്‍ വെളിച്ചെണ്ണ ഒഴിക്കുക. വെളിച്ചെണ്ണ ചൂടാകുമ്പോള്‍ കടുകും കറിവേപ്പിലയും താളിക്കുക. ഇതിലേക്ക് ഉലുവ ചേര്ക്കണം. ഉലുവ മൂത്തുവരുമ്പോള്‍ വെളുത്തുള്ളി , ഇഞ്ചി എന്നിവ ചതച്ചു വെച്ചിരിക്കുന്നത് ചേര്‍ത്ത് വയട്ടുക . മഞ്ഞള്‍പൊടിയും മുളകുപൊടിയും ചേര്‍ത്ത് മൂപ്പിക്കുക, ആവശ്യത്തിന് വെള്ളം ചേര്ക്കുക , പുളിവെള്ളവും ഉപ്പും കൂടി ചേര്ത്ത് നന്നായി തിള വരുമ്പോള്‍ ഇതിലേക്ക് മീന്‍ കഷണങ്ങള്‍ ചേര്ത്ത് 20 മിനിറ്റ് അടച്ചു വെച്ച് വേവിയ്ക്കുക.വെന്തതിനു ശേഷം അടപ്പ് മാറ്റി അര ടീസ്പൂണ്‍ വെളിച്ചെണ്ണ , കറി വേപ്പില ഇവ ചേര്ത്തു ചട്ടി ഒന്ന് ചുറ്റിചെടുക്കുക.നല്ല നാടന്‍ മീന്‍ മുളക് കറി തയ്യാര്‍..................
കപ്പ വേവിച്ചത്
ആവശ്യമായവ:
കപ്പ - 1 കിലോ
തേങ്ങാ തിരുമ്മിയത്- 1/2 കപ്പ്
കുഞ്ഞുള്ളി - 2
പച്ചമുളക്- 3
വെളിച്ചെണ്ണ, കടുക്, ഉപ്പ് - ആവശ്യത്തിന്
കറി വേപ്പില- ഒരു കതിര്‍
ജീരകം- ഒരു നുള്ള്
മഞ്ഞള്‍പൊടി - 1/2 ടീസ്പൂണ്‍
വെളുത്തുള്ളി- 3 അല്ലി
പാചകം ചെയ്യുന്ന വിധം
കപ്പ ചെറുതായി അരിഞ്ഞു കഴുകി ആവശ്യത്തിനു വെള്ളം ഒഴിച്ച് ഉപ്പും മഞ്ഞള്‍പൊടിയും ചേര്‍ത്തു വേവിച്ചു എടുക്കുക,എന്നിട്ട് വെള്ളം കളഞ്ഞു വെയ്ക്കുക.ഇനി വെന്ത കപ്പ ഒരു തവി വെച്ച് നന്നായി ഉടയ്ക്കുക.
തേങ്ങയും ജീരകവും പച്ചമുളകും വെളുത്തുള്ളിയും കൂടി ഒരു മിക്സറില്‍ ചതച്ചു കപ്പയില്‍ ചേര്‍ത്തു .ചെറിയ തീയില്‍ കപ്പ 5 മിനിറ്റ് അടച്ചു വെയ്ക്കുക.ഒരു പാനില്‍ എണ്ണ ചൂടാക്കി കറി വേപ്പിലയും കടുകുംതാളിച്ച് കപ്പയില്‍ ചേര്‍ത്തു നന്നായി ഇളക്കി എടുക്കുക.കപ്പ വേവിച്ചത് തയ്യാര്‍ ആയി.

No comments:
Post a Comment