1. കപ്പ-1
2. സവാള- 1
3. പച്ചമുളക്- 1
4. തക്കാളി- 1
5. നാളികേരം ചുരണ്ടിയത്- 4 ടേബിൾ സ്പൂണ്‍
6. മല്ലി- 2 ടേബിൾ സ്പൂണ്‍
7.വറ്റൽ മുളക്- 2
8. മഞ്ഞൾ പൊടി- അര ടീ സ്പൂണ്‍
9. ഉപ്പ് ആവശ്യത്തിന്
10. മല്ലിയില അരിഞ്ഞത് ആവശ്യത്തിന്
കപ്പ തൊണ്ട് കളഞ്ഞ് കഴുകി അരിഞ്ഞ് ഉപ്പും മഞ്ഞൾ പൊടിയും ഇട്ട് വേവിച്ചെടുക്കുക. ഒരു ചീനച്ചട്ടിയിൽ മല്ലിയും വറ്റൽമുളകും നാളികേരം ചുരണ്ടിയതും ചുവക്കെ വറുത്തെടുക്കുക. ഇത് നന്നായി അരച്ച് എടുത്ത് മാറ്റി വയ്ക്കുക. ഇനി വേറെ ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് സവാള, പച്ചമുളക്, കറിവേപ്പില, തക്കാളി എന്നിവ വഴറ്റി, ഇതിലേക്ക് അരപ്പും കപ്പയും ചേർക്കുക. നന്നായി തിളച്ചതിനു ശേഷം മല്ലിയില തൂകാം.

No comments:
Post a Comment